ഇംഫാല്‍: മണിപ്പൂരിൽ ഇന്ന് നടന്ന വിശ്വാസവോട്ടെടുപ്പിൽ ബി.ജെ.പി സർക്കാർ ഭൂരിപക്ഷം തെളിയിച്ചു.. പതിനാറിനെതിരെ 28 വോട്ടുകള്‍ നേടിയാണ് ബിരേൻ സിംഗ് സർക്കാർ ഭൂരിപക്ഷം തെളിയിച്ചത്. എട്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ സഭയിലെത്തിയിരുന്നില്ല.
കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിരുന്നു. സഭാ സമ്മേളനം അവസാനിക്കുന്നതുവരെ അംഗങ്ങള്‍ സഭയിലുണ്ടാകണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. അറുപത് അംഗ നിയമസഭയില്‍, മൂന്ന് എം.എല്‍.എമാരുടെ രാജിക്കും നാല് എംഎല്‍എമാരെ അയോഗ്യരാക്കിയതിനെയും തുടര്‍ന്നാണ് വിശ്വാസ വോട്ടെടുപ്പ് നടന്നത്. ജൂലായി 28നാണ് ബിരേന്‍ സിംഗ് സര്‍ക്കാരിന് എതിരെ കോണ്‍ഗ്രസ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.
ജൂണ്‍ 17ന് ആറ് എം.എല്‍.എമാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതോടെയാണ് മണിപ്പൂരില്‍ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. ബി.ജെ.പി നേതൃത്വവുമായി ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം ചില എം.എല്‍.എമാര്‍ സര്‍ക്കാര്‍ പക്ഷത്തേക്ക് തിരിച്ചെത്തിയിരുന്നു.