smiley-face

കൊവിഡ് കാലത്ത് അധികസമയവും പുറത്തിറങ്ങാതെ ഇരിക്കുന്നതിനാൽ നമുക്ക് ഉത്കണ്ഠ അനുഭവപ്പെടാം. ഇത് മാനസികാരോഗ്യത്തെ ബാധിക്കും. യോഗ ഉത്കണ്‌ഠ അകറ്റും. ഭക്ഷണക്രമീകരണമാണ് മറ്റൊരു വഴി. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർകുമിൻ മസ്തിഷ്കാരോഗ്യത്തിനും ഉത്കണ്ഠ പ്രശ്നങ്ങൾക്കും പ്രതിവിധിയാണ്. കൂടാതെ ഇതിലടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകളും ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങളും ഉത്കണ്ഠ പ്രശ്നങ്ങൾ പരിഹരിക്കും.

തൈരിൽ കാണപ്പെടുന്ന ആരോഗ്യകരമായ ബാക്ടീരിയ മാനസികാരോഗ്യം വളരെയധികം മെച്ചപ്പെടുത്തുമെന്ന് കണ്ടെത്തിയിട്ടുണ്ട്. തൈര് പോലുള്ള പ്രോബയോട്ടിക് ഭക്ഷണങ്ങൾ മസ്തിഷ്ക പ്രവർത്തനങ്ങളെ തകരാറിലാക്കുന്ന ഫ്രീ റാഡിക്കലുകളെയും ന്യൂറോ ടോക്സിനുകളെയും നശിപ്പിക്കും. ഗ്രീൻ ടീ, ഡാർക്ക് ചോക്ളേറ്റ്, ശതാവരി, വെണ്ണപ്പഴം, ബ്ളൂബെറീസ്, ബദാം, വാഴപ്പഴം, ഓട്സ്, മുട്ട, പാലുത്പന്നങ്ങൾ, കസ്‌കസ്,സിട്രസ് പഴങ്ങൾ തുടങ്ങിയവ കഴിക്കുന്നതും ഉത്കണ്ഠ അകറ്റാൻ സഹായിക്കും.