covid

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. 20,236,931 പേർക്കാണ് ലോകത്ത് ഇതുവരെ കൊവിഡ് ബാധിച്ചത്. 737,863 പേർ മരിച്ചു. 13,092,792 പേർ രോഗമുക്തി നേടി. അമേരിക്കയിൽ 24 മണിക്കൂറിനിടെ 45000ത്തിലേറെ പേർക്ക് രോഗം സ്ഥിരീകരിച്ചു. കൊവിഡ് ബാധിതർ ഏറ്റവും കൂടുതലുള്ള ആദ്യ മൂന്ന് രാജ്യങ്ങളായ യു.എസ്, ബ്രസീൽ, ഇന്ത്യ എന്നിവിടങ്ങളിലാണ് പ്രതിദിന രോഗികളുടെ എണ്ണവും ഉയർന്നുനിൽക്കുന്നത്.

അമേരിക്കയിലും ബ്രസീലിലും രോഗബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. 5,249,809 പേർക്കാണ് അമേരിക്കയിൽ രോഗം സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച് 166,160 പേർ ഇതുവരെ മരിച്ചു. 2,708,314 പേർ രോഗമുക്തി നേടി. ബ്രസീലിൽ ഇതുവരെ 3,057,470 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 101,857 ആയി. 2,163,812 പേർ സുഖം പ്രാപിച്ചു.

ഇന്ത്യയിൽ 2,267,153 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 45,353 പേർ മരിച്ചു. 1,581,640 പേർ രോഗമുക്തി നേടി. മഹാരാഷ്ട്രയിൽ കൊവിഡ് മരണം 18000 കടന്നു. ഇന്നലെ 9181 പുതിയ രോഗികളും 293 മരണവും റിപ്പോർട്ട് ചെയ്തു. ആകെ കേസുകൾ 5.24 ലക്ഷം കടന്നു. മരണം 18050. തമിഴ്‌നാട്ടിൽ കൊവിഡ് ബാധിതരുടെ എണ്ണം മൂന്നുലക്ഷം കടന്നു. മരണം അയ്യായിരവും പിന്നിട്ടു. ഇന്നലെ 5914 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു.