alapuzha-flood-

ആലപ്പുഴ: ജി​ല്ലയി​ലെ കരുവേലി​ പാടശേഖരത്തി​ൽ മടവീണ് 150 ഏക്കറോളം നെൽകൃഷി​ നശി​ച്ചു. വെളളത്തിന്റെ കുത്തൊഴുക്കിൽ സമീപത്തെ സി എസ്‌ ഐ ചാപ്പൽ നിലംപൊത്തി. 150 വർഷം പഴക്കമുള്ള ചാപ്പലാണ് തകർന്നത്. രാത്രി തന്നെ മട കുത്താൻ പ്രദേശ വാസികൾ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.ചി​ല വീടുകളി​ലും വെളളം കയറയി​ട്ടുണ്ട്. കഴി​ഞ്ഞദി​വസം കുട്ടനാട്ടി​ലുണ്ടായ മടവീഴ്ചയി​ലും ഏക്കറുകണക്കി​ന് നെൽകൃഷി​ നശി​ച്ചി​രുന്നു. മടവീഴ്ചയെ തുടർന്ന് കുട്ടനാടൻ മേഖലയിൽ വീടുകളിൽ കയറിയ വെളളം ഇറങ്ങാൻ ദിവസങ്ങളെടുക്കും. ഇവിത്തെ താമസക്കാരെ മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്.

അതിനിടെ ജില്ലയിൽ മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. അതോടെ വെളളപ്പൊക്ക ഭീഷണിയും ഒഴിയുന്നുണ്ട്. കിഴക്കൻ വെളളത്തിന്റെ വരവ് കുറഞ്ഞിട്ടുണ്ട്. എന്നാൽ, ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ പലതും വെളളത്തിനടിയിലാണ്. നദികളിലെ നീരൊഴുക്ക് കുറയാത്തതിനാൽ പതിയെയാണ് വെളളം ഇറങ്ങുന്നത്. ജില്ലയിലെ നദികളിൽ ഇപ്പോൾ ജലനിരപ്പ് ഉയരുന്നില്ലെന്നതും ആശ്വാസമാണ്.