burmese-python

ഫ്ളോറിഡ: നനക്കാനുള‌ള തുണി വാഷിംഗ് മെഷീനിനു മുകളിലിട്ടിരുന്നത് എടുത്ത് അകത്തേക്ക് ഇട്ടേക്കാം എന്ന് കരുതി വന്നതാണ് എമിലി വിസ്‌നിക്. പക്ഷെ കണ്ടതോ തുണിക്ക് പകരം തന്നെ നോക്കുന്ന ഒരു വമ്പൻ പെരുമ്പാമ്പിനെ. പാമ്പിന്റെ ചർമ്മത്തിന്റെ നിറമുള‌ള തന്റെ വസ്‌ത്രമാണെന്ന് കരുതി എടുക്കാനാണ് ഫ്ലോറിഡയിലെ വെസ്‌റ്റ് പാം ബിച്ചിലെ ഫ്ളാറ്റിൽ താമസിക്കുന്ന എമിലി, വാഷിംഗ് മെഷീനിനടുത്തേക്ക് വന്നത്. ഇഴഞ്ഞു നീങ്ങുന്ന പാമ്പിനെ കണ്ട് ഭയന്ന അവർ അയൽക്കാരെ അറിയിച്ചു. തുടർന്ന് ഫ്ളാ‌റ്റ് അധികൃതരെത്തി പാമ്പിനെ കൊണ്ടുപോയി.

വലിയൊരു പാമ്പിനെയായിരുന്നു താൻ കണ്ടതെന്ന് എമിലി പറയുന്നു. ബർമീസ് പെരുമ്പാമ്പ് എന്ന വിഭാഗത്തിൽ പെട്ടതായിരുന്നു പാമ്പ്. ഇവ അമേരിക്കയിൽ പ്രാദേശികമായി കാണപ്പെടുന്ന ഇനമല്ല. വളർത്താനായി കൊണ്ടുവന്നവയാണ്. തദ്ദേശീയമായ മൃഗങ്ങൾ, പക്ഷികൾ മ‌റ്റ് ഉരഗങ്ങൾ എന്നിവക്ക് വലിയ ഭീഷണിയാണ് ബർമീസ് പെരുമ്പാമ്പുകൾ.