ആലപ്പുഴ: ചങ്ങനാശ്ശേരിയിലേക്കുളള ആലപ്പുഴ-ചങ്ങനാശേരി റോഡിൽ വെള്ളം കയറി ഗതാഗതം തടസമുണ്ടായതിനാൽ ഇതുവഴി പോകേണ്ട വാഹനങ്ങൾ അമ്പലപ്പുഴ-തിരുവല്ല റോഡിലൂടെയും, തണ്ണീർമുക്കം-കുമരകം റോഡിലൂടെ വഴിതിരിച്ചുവിട്ടു.
കനത്ത മഴയെ തുടർന്നുണ്ടായ മടവീഴ്‌ചയും വെളളപ്പൊക്കവും ജില്ലയിൽ ബുദ്ധിമുട്ട് സൃഷ്‌ടിക്കുന്നുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പ് പ്രകാരം 40 കിലോമീറ്റർ വേഗത്തിൽ കാറ്റിനും ശക്തമായ മഴക്കും ജില്ലയിൽ സാദ്ധ്യതയുണ്ട്.