larva-thailand

ഇഴഞ്ഞു നീങ്ങുന്നത് കണ്ടാൽ അപൂർവ ഇനത്തിൽപെട്ട പാമ്പാണെന്നേ തോന്നൂ.. അത്രയ്ക്കുണ്ട് പാമ്പിനോട് സാദൃശ്യം. പക്ഷേ, കുറച്ചുകൂടി സൂക്ഷ്മമായി നോക്കിയാൽ സംഗതി പാമ്പല്ലെന്ന് മനസിലാകും. മുട്ടപൊട്ടി പുറത്തുവന്ന ഏതോ ജീവിയുടെ ലാർവകളാണ് ഇങ്ങനെ ഒന്നിച്ചുചേർന്ന് പാമ്പിന്റെ രൂപത്തിലായി ഇഴഞ്ഞുനീങ്ങുന്നത്. നൂറുകണക്കിനുണ്ട് ഇവ. ശത്രുക്കളിൽ നിന്ന് രക്ഷ നേടുന്നതിനാണ് അവ ഇങ്ങനെ ഒരുമിച്ച് ചേർന്ന് നീങ്ങുന്നത്. ഈ ലാർവകളുടെ ശക്തിയും ബുദ്ധിയും അത്രയ്ക്കുണ്ട്.

ഇങ്ങനെ കൂട്ടത്തോടെ സഞ്ചരിക്കുമ്പോൾ ഇവയ്ക്ക് ഒറ്റയ്ക്ക് സഞ്ചരിക്കുന്നതിലും വേഗത്തിൽ സഞ്ചരിക്കാനും കഴിയും.

വടക്കൻ തായ്‌ലൻഡിലെ ചിയാങ്‌ മയിയിലെ ക്ഷേത്ര മൈതാനത്തായിരുന്നു ഈ അപൂർവ കാഴ്ച. ഇങ്ങനെ ഒരുമിച്ച് ഇഴയുന്ന ലാർവകളുടെ വീഡിയോ പകർത്തിയത് ബുദ്ധ പുരോഹിതൻ സോംചായ് ഉറുനാണ്.
അവരെ കണ്ടപ്പോൾ ആകൃഷ്ടനായെന്നും അവ ഒരുമിച്ച് നീങ്ങുന്ന രീതി അതിശയകരമായിരുന്നെന്നും പുരോഹിതൻ പറഞ്ഞു.