നോയ്‌ഡ: ലഹരിക്ക് അടിമയായ യുവാവ് ലഹരി മൂത്തപ്പോൾ അത്യാവശ്യ സേവനങ്ങൾക്കുളള ഫോൺനമ്പരായ 100ൽ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്ന് ഭീഷണി മുഴക്കി. ഹപിയാന സ്വദേശി ഹർഭജൻ സിംഗ്(33) സംഭവത്തെ തുടർന്ന് അറസ്‌റ്റിലായി.
നോയിഡ പൊലീസാണ് ഇയാളെ കസ്‌റ്റഡിയിലെടുത്തത്. ഫോൺ വിളിച്ച നമ്പർ പിൻതുടർന്ന് ഹർഭജനെ കണ്ടെത്തിയ പൊലീസ് അവശ്യ സർവീസ് ദുരുപയോഗം ചെയ്‌തതിനും ലഹരി ഉപയോഗത്തിനും ഭീഷണിപ്പെടുത്തിയതിനും കേസെടുത്തിട്ടുണ്ട്.