തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വംബോർഡ് ക്ഷേത്രങ്ങളിൽ ചിങ്ങം ഒന്ന് മുതൽ ഭക്തർക്ക് നിയന്ത്രണങ്ങളോടെ പ്രവേശനത്തിന് അനുമതി. ഒരേസമയം അഞ്ച് പേർക്ക് ക്ഷേത്രത്തിനുള്ളിൽ ദർശനം നടത്താം. രാവിലെ ആറിന് മുമ്പ് അനുമതിയില്ല. വെെകീട്ട് ആറരയ്ക്കും 7.30നും ഇടയിലും പ്രവേശനാനുമതി നൽകില്ല. പത്ത് വയസിൽ താഴെ ഉള്ളവർക്കും 60 വയസിന് മുകളിൽ പ്രായമുള്ളവർക്കും പ്രവേശനം അനുവദിക്കില്ല. അഞ്ച് മാസത്തിന് ശേഷമാണ് തിരുവിതാംകൂർ ദേവസ്വംബോർഡ് ക്ഷേത്രങ്ങളിൽ ഭക്തർക്ക് പ്രവേശനം നൽകുന്നത്.
സാമൂഹിക അകലം തുടങ്ങിയ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്നും നിർദേശത്തിലുണ്ട്. നേരത്തെ രോഗവ്യാപനം വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ ക്ഷേത്രങ്ങള്‍ തുറക്കേണ്ടതില്ല എന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ ഉത്സവം ചടങ്ങുകള്‍ മാത്രമായി നടത്താനും തീരുമാനിക്കുകയായിരുന്നു.