lockdown

മലപ്പുറം : മലപ്പുറം ജില്ലയിൽ ഇനി മുതൽ എല്ലാ ഞായറാഴ്ചകളിലും സമ്പൂർണ ലോക്ക്ഡൗൺ ആയിരിക്കും. മലപ്പുറത്ത് കൊവിഡ് 19 വ്യാപനം ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇന്നലെ മാത്രം ജില്ലയിൽ 255 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 219 പേർക്കും രോഗം സമ്പർക്കത്തിലൂടെയാണ് പകർന്നിരിക്കുന്നത്. വിവാഹം, മരണം, ആശുപത്രി എന്നിവയ്ക്ക് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ബാധകമല്ല.

കണ്ടെയ്ൻമെന്റ് സോണുകൾ ഒഴികെയുള്ള സ്ഥലങ്ങളിൽ നിയന്ത്രണങ്ങൾക്ക് ഇളവുകൾ ലഭിക്കുകയും ചെയ്യും. വ്യാപാര സ്ഥാപനങ്ങൾക്ക് രാവിലെ 7 മുതൽ വൈകിട്ട് 7 വരെ പ്രവർത്തിക്കാം. ഹോട്ടലുകളിലെയും തട്ടുകടകളിലെയും പാഴ്സൽ സർവീസ് രാത്രി 9 വരെയുണ്ടാകും.

മലപ്പുറത്ത് ഇന്ന് ഒരു കൊവിഡ് മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന 82 വയസുള്ള പെരിന്തൽമണ്ണ സ്വദേശി മൊയ്തുപ്പയാണ് മരിച്ചത്.