lic

ചെന്നൈ: മുടങ്ങിപ്പോയ പോളിസികൾ പുതുക്കാൻ ഉപഭോക്താക്കൾക്ക് അവസരമൊരുക്കി എൽ.ഐ.സി. മുടങ്ങിയ തീയതി മുതൽ അഞ്ചുവർഷത്തിനകം നിബന്ധനകളോടെ പോളിസി പുതുക്കാനുള്ള 'സ്‌പെഷ്യൽ റിവൈവൽ കാമ്പയിന്" ആണ് എൽ.ഐ.സി തുടക്കമിട്ടത്. ഒക്‌ടോബർ ഒമ്പതുവരെയാണ് കാമ്പയിൻ. മുടങ്ങിയ പ്രീമീയം തുക കണക്കാക്കി, പിഴത്തുകയിൽ 30 ശതമാനം വരെ ഇളവ് ലഭിക്കും. എന്നാൽ, പോളിസി ഉടമകളുടെ മെഡിക്കൽ ആവശ്യം സംബന്ധിച്ച നിബന്ധനകളിൽ ഇളവ് കിട്ടില്ല.