ടെഹ്‌റാൻ: ഇസ്രായേൽ, ജർമനി, ബ്രസീൽ തുടങ്ങിയ രാജ്യങ്ങൾക്ക് വേണ്ടി ചാരവൃത്തി നടത്തിയ അഞ്ചുതദ്ദേശീയരെ അറസ്റ്റ് ചെയ്തതായി ഇറാൻ. ഇറാൻ കോടതി ഇവരിൽ രണ്ടുപേർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. പിടിക്കപ്പെട്ടവരിൽ ഒരാൾ താൻ ജർമനിക്കും മൊസാദിനും വേണ്ടി പ്രവർത്തിച്ചുവെന്ന് സമ്മതിച്ചതായി ഇറാൻ നിയമകാര്യ പ്രതിനിധി പറഞ്ഞു. ബ്രിട്ടന് വേണ്ടി പ്രവർത്തിച്ച മറ്റൊരാൾ ചില ഇറാനിയൻ ഉദ്യോഗസ്ഥരെ റിക്രൂട്ട് ചെയ്യാൻ നീക്കം നടത്തിയിരുന്നതായും പറയുന്നു. രാജ്യത്തെ സുരക്ഷാ കാര്യങ്ങൾ ഉൾപ്പെടെയുള്ള ആഭ്യന്തര വിഷയങ്ങൾ ചോർത്തി നൽകുന്ന ചാരന്മാർക്ക് കടുത്ത ശിക്ഷ നൽകുന്ന രാജ്യമാണ് ഇറാൻ. സി.ഐ.എയ്ക്ക് വേണ്ടി പ്രവർത്തിച്ചെന്ന് കണ്ടെത്തിയ ചാരൻ ജലാൽ ഹജിസവാറിനെ ഇറാൻ തൂക്കിലേറ്റിയത് ഇക്കഴിഞ്ഞ ജൂണിലാണ്. 2016ൽ അമേരിക്കയ്ക്ക് വേണ്ടി ചാരപ്പണി നടത്തിയ ഒരു ന്യൂക്ളിയർ സയന്റിസ്റ്റിനെയും വധശിക്ഷയ്ക്ക് വിധേയമാക്കിയിരുന്നു.