doctors

തിരുവനന്തപുരം: സർക്കാരിനെതിരെ പ്രതിഷേധവുമായി ജൂനിയർ ഡോക്ടർമാർ. കൊവിഡ് ഡ്യൂട്ടിയിൽ ഒരുമാസം പിന്നിട്ടിട്ടും ശമ്പളവും തസ്തികയുമില്ലെന്നും, ആവശ്യം അറിയിച്ചിട്ടും സർക്കാർ കൈമലർത്തുകയാണെന്നും ഡോക്ടർമാർ ആരോപിക്കുന്നു.പി.പി.ഇ കിറ്റ് ധരിച്ച പ്രതിഷേധ വീഡിയോ പുറത്തുവിട്ടു.

നടക്കുന്നത് ചൂഷണമാണെന്നും, എത്രനാൾ തുടരാനാകുമെന്ന് പറയാനാകില്ലെന്നും ഡോക്ടർമാർ പറയുന്നു. 980 ലധികം ഹൗസ് സർജന്മാരെയാണ് രജിസ്ട്രേഷൻ പൂർത്തിയാക്കി ആരോഗ്യകേന്ദ്രങ്ങളിൽ നിയമിച്ചത്. പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലും ഈ ഡോക്ടർമാർക്കാണ് പ്രധാന ചുമതല.

കൊവിഡ് ഡ്യൂട്ടിയിലേർപ്പെടുമ്പോഴും ആവശ്യമായ ക്വാറന്റീൻ ഇവർക്ക് ലഭിക്കുന്നില്ലെന്ന് ആരോപണമുണ്ട്. കൂടാതെ സീനിയർ ഡോക്ടർമാർ ഹാജരാകാത്ത സമയങ്ങളിൽ ജൂനിയർ ഡോക്ടർമാർക്ക് ഇരട്ടിജോലിയാണ്. ശമ്പളം കിട്ടാത്തതിനാൽ കയ്യിൽ നിന്ന് കാശ് ചിലവാക്കേണ്ട അവസ്ഥയാണ്.