തിരുവനന്തപുരം: തൊഴിൽ വകുപ്പിന് കീഴിലുളള ഒഡെപെക് വഴി ജോലി ലഭിച്ച 19 പുരുഷ നഴ്‌സുമാർ യു.എ.ഇയിലേക്ക് പുറപ്പെട്ടു. ഇവർ കൊവിഡ് പരിശോധന പൂർത്തിയാക്കിയ ശേഷമാണ് യാത്ര തിരിച്ചത്. യു.എ.ഇയിൽ വി.പി.എസ് ഗ്രൂപ്പിന് കീഴിലെ സ്ഥാപനങ്ങളിലാണ് ഇവർക്ക് നിയമനം. യു.എ.ഇക്ക് പുറമേ ഒമാൻ, സൗദി അറേബ്യ,യു.കെ എന്നിവിടങ്ങളിലേക്കും ഉടൻ ഉദ്യോഗാർത്ഥികൾ പുറപ്പെടും.