പ്രപഞ്ചത്തിൽ അമ്മയെക്കാൾ വലിയ പോരാളിയില്ലെന്ന് ചലച്ചിത്രത്തിലെ മാസ് ഡയലോഗ് ശരി വയ്ക്കുന്നതാണ് അമേരിക്കയിൽ നിന്നുളള ഒരു വീഡിയോ ദൃശ്യം. യെല്ലോസ്‌റ്റോൺ ദേശീയ പാർക്കിൽ ചെന്നായ്‌ക്കൂട്ടത്തിൽ നിന്ന് തന്റെ രണ്ട് മക്കളെ രക്ഷിക്കാൻ പൊരുതുന്ന അമ്മ കരടിയുടെ വീഡിയോ ഇത്തരത്തിൽ ശ്രദ്ധേയമാകുകയാണ്. യെല്ലോസ്‌റ്റോൺ വുൾഫ് ട്രാക്കർ കമ്പനിയിലെ ഗൈഡാണ് ഈ വീഡിയോ പകർത്തിയത്.
ചെന്നായ്‌കൂട്ടത്തിൽ നിന്നും ആദ്യം ഓടി രക്ഷപ്പെടാൻ കരടിയും കുട്ടികളും ശ്രമിച്ചു. രക്ഷപ്പെടാൻ സാധിക്കുന്നില്ലെന്ന് കണ്ടതും ഇരുകാലിൽ ഉയർന്ന് ചെന്നായ്‌ക്കളെ വിരട്ടി. പിന്നെ അവരെ തിരികെ ഓടിച്ചു. വൈകാതെ കാര്യം പന്തിയല്ലെന്ന് കണ്ട ചെന്നായ്‌ക്കൾ സ്ഥലംവിട്ടു. വീഡിയോ യെല്ലോസ്‌റ്റോൺ വുൾഫ് ട്രാക്കർ ഫേസ്ബുക്ക് പേജിൽ വൈറലായിട്ടുണ്ട്. 500ലധികം പേരാണ് വീഡിയോ ഷെയർ ചെയ്‌തത്.