പ്രാക്ടിക്കൽ
എസ്.എൻ കോളേജ്, കൊല്ലം, എൻ.എസ്.എസ് കോളേജ്, പന്തളം എന്നീ കോളേജുകളുടെ മാത്രം നാലാം സെമസ്റ്റർ എം.എസ്.സി ബോട്ടണി പ്രാക്ടിക്കൽ പരീക്ഷ ആഗസ്റ്റ് 17 മുതൽ നടത്തുന്നതാണ്. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.
വൈവാ വോസി
2020 മേയിൽ നടന്ന നാലാം സെമസ്റ്റർ എം.എസ്.സി ഇലക്ട്രോണിക്സ് പരീക്ഷയുടെ വൈവാ വോസി പരീക്ഷ ആഗസ്റ്റ് 17 ന് അതതു കേന്ദ്രങ്ങളിൽ വച്ച് നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
2020 സെപ്തംബറിൽ ആരംഭിക്കുന്ന എം.സി.എ ആറാം സെമസ്റ്റർ റെഗുലർ ആൻഡ് സപ്ലിമെന്ററി (2015 സ്കീം), ആറാം സെമസ്റ്റർ സപ്ലിമെന്ററി (2011 സ്കീം - 2014 അഡ്മിഷൻ മാത്രം) എന്നീ പരീക്ഷകളുടെ രജിസ്ട്രേഷൻ ആഗസ്റ്റ് 12 ന് ആരംഭിക്കും. പിഴകൂടാതെ ആഗസ്റ്റ് 21 വരെയും 150 രൂപ പിഴയോടെ ആഗസ്റ്റ് 25 വരെയും 400 രൂപ പിഴയോടെ ആഗസ്റ്റ് 27 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ആഗസ്റ്റ് 10 ലെ പരീക്ഷാകൺട്രോളറുടെ വിജ്ഞാപന പ്രകാരം രണ്ടാം സെമസ്റ്റർ ബി.എ/ബി.എസ്.സി/ബി.കോം/ബി.പി.എ/ബി.ബി.എ/ബി.സി.എ/ബി.എം.എസ്/ബി.എസ്.ഡബ്ല്യൂ/ബി.വോക് മേഴ്സിചാൻസ് രണ്ടാം സെമസ്റ്റർ (2013 അഡ്മിഷൻ) പരീക്ഷകൾക്ക് പിഴകൂടാതെ ആഗസ്റ്റ് 22 വരെയും 150 രൂപ പിഴയോടെ ആഗസ്റ്റ് 25 വരെയും 400 രൂപ പിഴയോടെ ആഗസ്റ്റ് 27 വരെയും ഓൺലൈനായി അപേക്ഷിക്കാം. പരീക്ഷാടൈംടേബിൾ പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ്.
പരീക്ഷാഫലം
2019 ഡിസംബറിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എ ഫിലോസഫി, എച്ച്.ആർ.എം, ബിസിനസ് ഇക്കണോമിക്സ്, പബ്ലിക് അഡ്മിനിസ്ട്രേഷൻ, എം.എസ്.സി സൈക്കോളജി, ജിയോഗ്രഫി (റെഗുലർ ആൻഡ് സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിക്കാനുളള തീയതി പിന്നീട് അറിയിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.