mandeep-singh

ബംഗളുരു : കൊവിഡ് ബാധിതനായ ഇന്ത്യൻ ഹോക്കിതാരം മൻദീപ് സിംഗിനെ രക്തത്തിലെ ഒാക്സിജന്റെ അളവ് കുറഞ്ഞതിനെത്തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി.താരത്തിന്റെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

ബംഗളുരു സായ് സെന്ററിലെ ആറ് ഇന്ത്യൻ ഹോക്കി താരങ്ങൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. നായകൻ മൻപ്രീത് സിംഗ്, സുരേന്ദ്രർ കുമാർ,ജസ്കരൺ സിംഗ്,വരുൺ കുമാർ ,കൃഷൻ ബഹദൂർ പഥക് എന്നിവർ സായ് സെന്ററിൽ നിരീക്ഷണത്തിലാണ്. ഇവർക്ക് രോഗ ലക്ഷണങ്ങളില്ല. ലോക്ക്ഡൗൺ കാലത്ത് സായ് സെന്ററിലെ പരിശീലനക്യാമ്പിലായിരുന്നു താരങ്ങളെല്ലാം. ഇളവുകൾ പ്രഖ്യാപിച്ചപ്പോൾ നാട്ടിലേക്ക് പോയ താരങ്ങൾ മടങ്ങിവന്നപ്പോൾ നടത്തിയ പരിശോധനയിലാണ് ആറുപേർക്ക് രോഗമുണ്ടെന്ന് കണ്ടെത്തിയത്. ഇവർ ഒരുമിച്ചാണ് പഞ്ചാബിൽ നിന്ന് ബംഗളുരുവിലേക്ക് വന്നത്.

ഇൗ മാസം 20ന് ക്യാമ്പ് പുനരാരംഭിക്കാനാണ് തീരുമാനിച്ചിരുന്നത്. ഇൗ സാഹചര്യത്തിൽ അത് നീട്ടിയേക്കും.