pic

ഇൻഡോർ: പ്രശസ്ത ഉറുദു കവി രാഹത് ഇൻഡോരി മരണപ്പെട്ടു. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇദ്ദേഹത്തെ ഇൻഡോറിലെ അരബിന്ദോ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. തനിക്ക് കൊവിഡ് സ്ഥിരീകരിച്ച കാര്യം രാഹത് തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നത്.

"കൊവിഡ് രോഗ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. പോസിറ്റാവാണ്. ഏത്രയും വേഗം രോഗമുക്തി നേടുന്നതിനായി എല്ലാവരും പ്രാർത്ഥിക്കണം. ആരും എന്റെ വീട്ടിലേക്ക് വിളിച്ച് വിവരങ്ങൾ അന്വേഷിക്കരുതെന്ന് അഭ്യർത്ഥിക്കുകയാണ്. എന്റെ ആരോഗ്യ വിവരങ്ങൾ നിങ്ങൾക്ക് വാർത്തകളിലൂടെയും ട്വീറ്റിലൂടെയും ലഭ്യമാകും." രാഹത് ട്വിറ്ററിൽ കുറിച്ചു. നിരവധി കവിതകൾ എഴുതി ആരാധകരുടെ മനസിൽ ഇടം നേടിയ വ്യക്തിയാണ് രാഹത് ഇൻഡോരി.