crocodile-

ജക്കാർത്ത : ഹമ്മോ.... കൂറ്റൻ മുതലയുമായി ഈ ബുൾഡോസറിന്റെ പോക്ക് എങ്ങോട്ടാണ്. ? ഇന്തോനേഷ്യയിലെ ബാംഗ്ക ബെലിടൂംഗ് ദ്വീപിൽ നിന്നുള്ള കാഴ്ചയാണിത്. ഇവിടുത്തെ ഗ്രാമീണരുടെ കണ്ണിൽ ഇത് വെറുമൊരു മുതലയല്ല. പിശാചാണ്, പിശാച്.!

നിരവധി പേർ ഈ മുതലയുടെ ആക്രമണത്തിന് ഇരയായിട്ടുണ്ടെന്നാണ് ഗ്രാമീണർ പറയുന്നത്. വർഷങ്ങളായി തങ്ങളുടെ നാടിനെ വിറപ്പിച്ച 500 കിലോഗ്രാം ഭാരവും 4.5 മീറ്റർ നീളവുമുള്ള ഈ ഭീകരനെ ഗ്രാമീണർ ഒടുവിൽ അതിസാഹസികമായി പിടികൂടി വധിക്കുകയും ചെയ്തു. മുതലയുടെ മൃതദേഹം സംസ്കരിക്കാനാണ് ബുൾഡോസറിൽ കൊണ്ട് പോകുന്നത്. !

നാട്ടുകാർ വച്ച കെണിയായ മൂർച്ചയേറിയ റേസർ ബ്ലേഡുകൾ ഘടിപ്പിച്ച വലകളിൽ ദിവസങ്ങളോളം കുടുങ്ങി കിടന്നാണ് ഏകദേശം 50 വയസുള്ള ഈ ഭീമൻ മുതലയുടെ അന്ത്യം. ' പിശാച് ' എന്ന് തന്നെയാണ് നാട്ടുകാർ ഈ മുതലയ്ക്കിട്ടിരിക്കുന്ന പേരും.

crocodile-

ചത്തെങ്കിലും ഈ ഭീമൻ മുതല വീണ്ടും ശക്തിയോടെ തിരിച്ചെത്തി തങ്ങളെ കൊല്ലുമെന്ന് നാട്ടുകാർക്കിടെയിലൊരു അന്തവിശ്വാസമുണ്ടായിരുന്നു. തുടർന്ന് മുതലയുടെ ശരീരത്തിൽ നിന്നും തല വെട്ടിമാറ്റുകയും ചെയ്തു. എല്ലാം അറിഞ്ഞ് അധികൃതർ സ്ഥലത്തെത്തിയപ്പോഴേക്കും നാട്ടുകാർ ചേർന്ന് മുതലയുടെ മൃതദേഹം സംസ്കരിക്കുകയും ചെയ്തിരുന്നു. പിശാചായ മുതലയെ ഗ്രാമത്തിന് പുറത്ത് കൊണ്ടുപോകാൻ പാടില്ലെന്നാണ് നാട്ടുകാരുടെ വിശ്വാസം. മുതലയുടെ തലയും ഉടലും വെവ്വേറെയാണ് സംസ്കരിച്ചത്. ഗ്രാമത്തിലുള്ളവരെല്ലാം സംസ്കാരച്ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തു.