joy-alukkas

കൊച്ചി: പ്രമുഖ ജുവലറി ഗ്രൂപ്പായ ജോയ് ആലുക്കാസും ഫാഷൻ ഡെസ്‌റ്രിനേഷനായ ജോളി സിൽക്‌സും അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ച, വിശാലമായ തിരുവല്ല ഷോറൂമുകൾ തുറന്നു. ഇന്ത്യൻ, ഇന്റർനാഷണൽ ഡിസൈനുകളിലുള്ള സംശുദ്ധ ബി.ഐ.എസ് 916 ഹാൾമാർക്ക്ഡ് സ്വർണാഭരണങ്ങളുടെ പുത്തൻ ഡിസൈനുകളും പാറ്രേണുകളും ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ ജോയ് ആലുക്കാസ് ഒരുക്കിയിരിക്കുന്നു. ഉപഭോക്താക്കളുടെ മനസിനിണങ്ങിയ ബ്രാൻഡുകളും ഡയമണ്ട് ജുവലറികളും ആകർഷണങ്ങളാണ്.

ഏത് ജുവലറിയിൽ നിന്നും വാങ്ങിയ പഴയ സ്വർണാഭരണങ്ങൾ, വിപണിയിലെ ഏറ്റവും ഉയർന്ന മൂല്യത്തിൽ ഉടൻ പണം നൽകി ജോയ് ആലുക്കാസ് തിരിച്ചെടുക്കും. വിലയിലോ തൂക്കത്തിലോ കുറവുവരാതെ എക്‌സ്‌ചേഞ്ച് സൗകര്യവുമുണ്ട്. സ്വർണ വിലക്കയറ്റത്തിൽ നിന്ന് രക്ഷനേടാൻ മുൻകൂർ ബുക്കിംഗ് സൗകര്യവുമുണ്ട്. ജോളി സിൽക്‌സിൽ ഏവർക്കും ഇണങ്ങിയ വസ്‌ത്രനിര അണിനിരത്തിയിരിക്കുന്നു. സ്‌പെഷ്യൽ വെഡിംഗ് കളക്ഷനുകൾ, ഡിസൈനർ സാരികൾ, കാഞ്ചീപുരം ശ്രേണി, വൈദേഹിപ്പട്ട്, സംസ്കാർ, ചിത്രാംഗദ തുടങ്ങിയവയവും ആകർഷണങ്ങളാണ്. സർക്കാരും ആരോഗ്യവകുപ്പും അനുശാസിക്കുന്ന മാർഗനിർദേശങ്ങൾ പൂർണമായും പാലിച്ചാണ് ഷോറൂമുകളുടെ പ്രവർത്തനം.