ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 23 ലക്ഷവും മരണം 46,000വും കടന്നു. തിങ്കളാഴ്ച 53,016 പുതിയ രോഗികളും 887 മരണവും. അഞ്ചുദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന രോഗികളാണ് തിങ്കളാഴ്ചത്തേത്. കൊവിഡ് മുക്തരുടെ എണ്ണം 16 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 47,746 പേർ രോഗമുക്തി നേടിയതോടെ ആകെ സുഖം പ്രാപിച്ചവരുടെ എണ്ണം 15,83,489 ആയി. നിലവിൽ രോഗികൾ 6,39,929 പേർ മാത്രമാണ്. ഇത് ആകെ പോസിറ്റീവ് കേസുകളുടെ 28.21 ശതമാനം മാത്രമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
മാർച്ച് 31ന് 88.83 ശതമാനമായിരുന്ന ആക്ടീവ് കേസുകൾ. കൊവിഡ് മരണനിരക്ക് 1.99 ശതമാനമായും കുറഞ്ഞു.
ഡൽഹിയിൽ 1,257 പുതിയ രോഗികൾ, 8 മരണം. രോഗമുക്തി നിരക്ക് 90.1 ശതമാനം
തമിഴ്‌നാട്ടിൽ 5,834 പുതിയ രോഗികളും 118 മരണവും
ബിഹാറിൽ 4,071 പുതിയ കൊവിഡ് രോഗികൾ
ആന്ധ്രയിൽ 9,024 പേർക്ക് കൂടി കൊവിഡ്. 87 മരണം.
യു.പിയിൽ 5,041 പേർക്ക് കൂടി രോഗം. 56 മരണം.
യു.പി ബസ്തിയിൽ 191 തടവുകാർക്ക് കൊവിഡ്
ഡൽഹി, മുംബയ്, പൂനൈ, ചെന്നൈ, നാഗ്പൂർ, അഹമ്മദാബാദ് എന്നീ നഗരങ്ങളിൽ
നിന്ന് കൊൽക്കത്തയിലേക്കുള്ള വിമാന സർവീസുകൾക്കുള്ള നിയന്ത്രണം പശ്ചിമബംഗാൾ ആഗസ്റ്റ് 31 വരെ നീട്ടി