തിരുവനന്തപുരം: സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയുടെ വെബ്സൈറ്റ് വഴി ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി മെഡിക്കൽ എൻട്രൻസ് ടെസ്റ്റിന്റെ സൗജന്യ മാതൃകാ പരീക്ഷ നടത്തുന്നതിന് സ്വകാര്യ സ്ഥാപനമായ ലാസിം സോഫ്ട് വെയർ സൊല്യൂഷന് അനുമതി നൽകിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് അനുസരിക്കുക മാത്രമാണ് ചെയ്‌തിട്ടുള്ളതെന്ന് ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിശദീകരണം. ആഗസ്റ്റ് 10 ന് കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്തയ്ക്കുള്ള പ്രതികരണമായാണ് ഡയറക്‌ടറുടെ പത്രക്കുറിപ്പ്.
പാവപ്പെട്ട കുട്ടികൾക്ക് സൗജന്യ എൻട്രൻസ് പരിശീലനത്തിന് പ്രയോജനപ്പെടുന്ന വിധത്തിലാണ് മാതൃകാ പരീക്ഷാ സംവിധാനം രൂപകല്പന ചെയ്തിരിക്കുന്നതെന്നും, പരീക്ഷയുമായി ബന്ധപ്പെട്ട് കുട്ടികളുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നില്ലെന്നും ഡയറക്ടർ പത്രക്കുറിപ്പിൽ പറഞ്ഞു.