മോഹൻലാലിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. ചെന്നൈയിൽ നിന്ന് കേരളത്തിൽ എത്തി ക്വാറന്റൈനിൽ കഴിയുകയായിരുന്നു താരം. കൊവിഡ് നെഗറ്റീവ് ആയതോടെ ഇനി കൊച്ചിയിൽ തന്നെയുള്ള അമ്മയെ കാണാനാകും മോഹൻലാൽ ആദ്യം പോകുക. ഓണവുമായി ബന്ധപ്പെട്ടുള്ള ചില ഷൂട്ടിംഗുകൾ പൂർത്തിയാക്കി താരം തിരികെ ചെന്നൈയിലേക്ക് പോകുമെന്നാണ് വിവരം.