ന്യൂഡൽഹി: കരിപ്പൂർ വിമാനത്താവളത്തിൽ മഴക്കാലത്ത് വലിയ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍. മൺസൂൺ കാലത്തേക്കാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വെളളിയായ്ച ദുബായിൽ നിന്നുവന്ന എയർ ഇന്ത്യ വിമാനം കാലവസ്ഥ മോശമായതിനെ തുടർന്ന് അപകടത്തിൽ പെട്ട സാഹചര്യത്തിലാണ് ഡി.ജി.സി.എയുടെ നടപടി. അപകടത്തിൽ 18 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.