മുംബയ് : നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തിൽ തന്റെ പേര് അനാവശ്യമായി വലിച്ചിഴക്കുന്നതായി ആരോപിച്ച് നടൻ സൂരജ് പാഞ്ചോളി മുംബയ് പൊലീസിൽ പരാതി നൽകി. ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്‌റ്റഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ സൈറ്റുകളിലൂടെ സുശാന്തിന്റെ മരണവുമായി ബന്ധപ്പെടുത്തി അപകീർത്തിപ്പെടുത്തുന്നതായി സൂരജ് മുംബയ് വെർസോവ പൊലീസ് സ്‌റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. സൂരജിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സൂരജിന്, സുശാന്തിന്റെയും മുൻ മാനേജർ ദിഷാ സാലിയാന്റെയും മരണത്തിൽ പങ്കുണ്ടെന്ന് കാട്ടി ചില സന്ദേശങ്ങളും സ്ക്രീൻഷോട്ടുകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. അതേ സമയം, സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട സൂരജിനെതിരെ പ്രചരിക്കുന്ന പ്രചരണങ്ങൾ സൂരജിന്റെ അമ്മയും നടിയുമായ സെറീന വഹാബ് തള്ളിയിരുന്നു.