rajeev

സ്വർണ്ണക്കടത്ത് കേസ് പുരോഗമിക്കുമ്പോൾ ആരുടെ നെഞ്ചിടിപ്പാണ് കൂടുന്നത് ?ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിന്റെ നെഞ്ചിടിപ്പാണോ ? കോൺസുലേറ്റിന്റെ പേരിൽ വന്ന കാർഗോയിലെ 32 പെട്ടികൾ ഏറ്റുവാങ്ങിയത് ജലീലിന്റെ വകുപ്പിന്റെ കീഴിലുള്ള സി ആപ്റ്റ് ആണ്. അതിനു ശേഷം അത് സർക്കാറിന്റെ വണ്ടിയിൽ മലപ്പുറത്തു എത്തിക്കുകയും ചെയ്ത്.അതിൽ ഖുർ ആൻ ആണെന്ന് ജലീൽ പറയുന്നു.പക്ഷേ കോൺസുലേറ്റിൽ നിന്ന് ഖുർആൻ ഏറ്റു വാങ്ങാൻ ജലീലിനെ ആര് അധികാരപ്പെടുത്തി ? സർക്കാർ വാഹനത്തിൽ ഇത് എന്തിന് മലപ്പുറത്ത് എത്തിച്ചു ? കോൺസൽ ജനറലുമായി ജലീൽ എന്തിന് നേരിട്ട് സംസാരിച്ചു ? ഇത് പ്രോട്ടോക്കോൾ ലംഘനം അല്ലേ ? ആ കവറുകളിൽ ഖുർ ആൻ തന്നെ ആയിരുന്നുവോ? അന്വേഷണം പുരോഗമിക്കുമ്പോൾ ജലീൽ കൂടുതൽ കുരുക്കുകളിലേക്ക് നീങ്ങാനാണ് സാധ്യത.