car

കൊച്ചി: കൊവിഡ് പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞമാസവും ആഭ്യന്തര കാർ വില്പന നഷ്‌ടത്തിലേക്ക് വീണു. 36.27 ശതമാനം നഷ്‌ടത്തോടെ 11.42 ലക്ഷം വാഹനങ്ങളാണ് കഴിഞ്ഞമാസം ഇന്ത്യയിൽ പുതുതായി നിരത്തിലെത്തിയതെന്ന് ഡീലർമാരുടെ കൂട്ടായ്‌മയായ ഫെഡറേഷൻ ഒഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻ (ഫാഡ) വ്യക്തമാക്കി. ടൂവീലർ 37.47 ശതമാനം, 3 വീലർ 74.33 ശതമാനം, വാണിജ്യ വാഹനം 72.18 ശതമാനം, കാറുകൾ 25.19 ശതമാനം എന്നിങ്ങനെ നഷ്‌ടം കുറിച്ചു. ട്രാക്‌ടറുകളുടെ വില്പന 37.24 ശതമാനം ഉയർന്നു.

കേരള വിപണി

(വിഭാഗവും നഷ്‌ടവും)

2 വീലർ : 44.24%

3 വീലർ : 68.82%

വാണിജ്യം : 67.54%

കാർ : 50.92%

ട്രാക്‌ടർ : 10%

മൊത്തം : 47.39%

41,330

കേരളത്തിൽ ജൂലായിൽ ആകെ വിറ്റഴിഞ്ഞ വാഹനങ്ങൾ. 2019 ജൂലായിൽ വില്പന 78,654 വാഹനങ്ങളായിരുന്നു.