uluva-kanji

ഒരു വർഷത്തേക്ക് വേണ്ട ആരോഗ്യ പരിരക്ഷയാണ് നാം കർക്കടകത്തിൽ ചെയ്യേണ്ടത്. കർക്കടക ചികിത്സയുടെ ഭാഗമായുള്ള ഔഷധ വിഭവമാണ് ഉലുവക്കഞ്ഞി. ശരീരം പുഷ്ടിപെടുത്താനുള്ള വഴിയാണിത്. പ്രോട്ടീൻ,ഫൈബർ,വിറ്രാമിൻ സി,നിയാസിൻ,പൊട്ടാസ്യം,ഇരുമ്പ്,ആൽക്കലോയിഡുകൾ എന്നിവ ഉലുവയിലുണ്ട്. വാതരോഗങ്ങൾക്കും ഗർഭാശയരോഗങ്ങൾക്കും പ്രതിവിധിയാണ്. കഫം,ഛർദ്ദി,ജ്വരം,അരുചി,അർശസ്,ചുമ,ക്ഷയം എന്നിവയെ ഇല്ലാതാക്കാൻ ഉലുവയ്ക്ക് കഴിവുണ്ട്. ഉലുവയിലെ ഗാലക്ടോമാനൻ എന്ന ഘടകം ഹൃദയാരോഗ്യത്തിന് ഉത്തമമാണ്. പ്രമേഹനിയന്ത്രണത്തിന് ഫലപ്രദമാണ് ഉലുവ. സ്ത്രീകളിലെ ആർത്തവ സംബന്ധമായ പ്രശ്നങ്ങൾക്കും കൊളസ്ട്രോൾ,നെഞ്ചെരിച്ചിൽ തുടങ്ങിയവ കുറയ്ക്കാനും ദഹനപ്രശ്നങ്ങൾക്കും ഉലുവക്കഞ്ഞി സഹായിക്കും. കുതിർത്ത് വച്ച ഉലുവ പകുതി അരച്ച് ഉണക്കലരി ചേർത്ത് വേവിച്ച് ശർക്കരയോ ഉപ്പോ ചേർത്ത് നാളികേരപാലൊഴിച്ച് തയ്യാറാക്കുന്ന ഉലുവക്കഞ്ഞി ഏഴ് ദിവസം പഥ്യം നോക്കി രാവിലെയോ രാത്രിയോ ചൂടോടെ കഴിക്കുന്നതാണ് ഉത്തമം. പഥ്യക്രമം വിദഗ്ധ ആയുർവേദ ഡോക്‌ടറുടെ നിർദേശമനുസരിച്ച് പിന്തുടരുക.