pic

കഴക്കൂട്ടം: ആറ്റിപ്ര ചെങ്കൊടി കാട്ടിൽ നടക്കുന്ന സമരം സാമൂഹ്യ നീതിയ്ക്കു വേണ്ടിയാണെന്ന് യുവമോർച്ച സംസ്ഥാന സെക്രട്ടറി ബി.ജി വിഷ്ണു. യുവമോർച്ചകഴക്കൂട്ടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സത്യാഗ്രഹത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് കാലത്തെ ഇളവുകൾ പോലും നൽകാതെ ഭൂ മാഫിയകളുടെ താല്പര്യം സംരക്ഷിക്കാനാണ് സി.പി.എമ്മും പൊലീസും ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

വൃദ്ധരും പിഞ്ചു കുട്ടികളും അടക്കമുള്ള പട്ടികജാതി കുടുംബങ്ങളുടെ വീടുകൾ തകർക്കുകയും വൻകിട കയ്യേറ്റക്കാരുടെ താല്പര്യം സംരക്ഷിക്കുകയാണ് സർക്കാരെന്നും വിഷ്ണു പറഞ്ഞു. സത്യാഗ്രഹ സമരത്തിൽ യുവമോർച്ച കഴക്കൂട്ടം മണ്ഡലം പ്രസിഡന്റ്‌ ജയദേവൻ ജില്ല ട്രഷറർ അനൂപ് കുമാർ,ഷിബുലാൽ സുനിൽകുമാർ, ജ്യോതിഷ്‌, രാജ,ഹരി, കവിത, അഹല്യ എന്നിവർ പങ്കെടുത്തു.