ബംഗളൂരു: കോൺഗ്രസ് എം എൽ എ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ ബന്ധു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിദ്വേഷ കാർട്ടൂണിന്റെ പേരിൽ ബംഗളൂരുവിൽ സംഘർഷം. പൊലീസ് വെടിവയ്പ്പിൽ മൂന്ന് പേർ മരിച്ചു. 110 പേര്‍ അറസ്റ്റിലായി. സംഘര്‍ഷത്തിനിടെ 60 പൊലീസുകാര്‍ക്ക് പരിക്കേറ്റു. ലാണ് നഗരത്തില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. എം എല്‍ എയുടെ വീട് പ്രതിഷേധക്കാര്‍ ആക്രമിച്ചു.
ഇന്നലെ രാത്രി എട്ട് മണിയോടെ എം എൽ എയുടെ കാവൽ ബൈരസന്ദ്രയിലെ വീടിനു നേർക്ക് കല്ലേറു നടത്തിയ അക്രമികൾ തുടര്‍ന്ന് ഡി ജെ ഹള്ളി, കെ ജി ഹള്ളി പൊലീസിനു നേരെ തിരിഞ്ഞു. കാവൽബൈരസന്ദ്ര, ഭാരതിനഗർ, താനറി റോഡ് എന്നിവിടങ്ങളിലായി പതിനഞ്ചിലേറെ വാഹനങ്ങൾക്കു തീവച്ചു. സംഘർഷത്തെ തുടർന്ന് ബംഗളൂരു നഗരപരിധിയിൽ നിരോധനാജ്ഞയും ഡി ജെ ഹള്ളി, കെജെ ഹള്ളി പൊലീസ് സ്റ്റേഷൻ പരിധികളിൽ കർഫ്യൂവും പ്രഖ്യാപിച്ചു.
സംഭവത്തിൽ എം എല്‍ എയുടെ ബന്ധുവായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സാമൂഹികമാദ്ധ്യമങ്ങള്‍വഴി വിദ്വേഷപരാമര്‍ശം നടത്തിയവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും അക്രമം അനുവദിക്കില്ലെന്നും ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും കൂടുതല്‍ പൊലീസ് സ്ഥലത്തുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.