ന്യൂഡൽഹി: ബോളിവുഡ് താരം സഞ്ജയ് ദത്തിന് ശ്വാസകോശാർബുദം സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ. ആഗസ്റ്റ് എട്ടിനായിരുന്നു 61കാരനായ സഞ്ജയ് ദത്തിനെ മുംബയ് ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. താരത്തിന് കൊവിഡ് വൈറസ് ബാധിച്ചിട്ടുണ്ടെന്ന് ആയിരുന്നു ആദ്യം കരുതിയിരുന്നത്. ഇതിനെ തുടർന്ന് അദ്ദേഹത്തെ കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കി.
എന്നാൽ, അദ്ദേഹത്തിന്റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു. വീണ്ടും നടത്തിയപരിശോധനകളിലാണ് സഞ്ജയ് ദത്തിന് ശ്വാസകോശാർബുദമാണെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.
അതേസമയം, വിദഗ്ദ്ധചികിത്സയ്ക്കായി നടനെ യു എസിലേക്ക് കൊണ്ടുപോകാനുള്ള പദ്ധതികൾ പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ചികിത്സയ്ക്കായി താൻ ജോലിയിൽ നിന്ന് ചെറിയ ഇടവേള എടുക്കുകയാണെന്ന് വ്യക്തമാക്കി സഞ്ജയ് ദത്ത് ട്വീറ്റ് ചെയ്തിരുന്നു. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒപ്പമുണ്ടെന്നും ആരും പരിഭ്രമിക്കേണ്ടെന്നും എത്രയും വേഗം തന്നെ താൻ തിരിച്ചു വരുമെന്നും സഞ്ജയ് ദത്ത് ട്വിറ്ററിൽ കുറിച്ചു.
— Sanjay Dutt (@duttsanjay) August 11, 2020
Sanjay Dutt diagnosed with lung cancer. Let’s pray for his speedy recovery.https://t.co/IBc6j2XchZ
— Komal Nahta (@KomalNahta) August 11, 2020