covid-dead

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ച് ഒരാൾ മരിച്ചു. കോഴിക്കോട് മെഡിക്കൽകോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്ന വയനാട് നെല്ളിയമ്പലം മൈതാനിക്കുന്ന് സ്വദേശി അവറാൻ (65) ആണ് മരിച്ചത്. ഇയാൾക്ക് മറ്റെന്തിലും രോഗം ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല. ഇന്നലെ സംസ്ഥാനത്ത് അഞ്ചുമരണമാണ് സ്ഥിരീകരിച്ചത്.

1417​പേർക്കാണ് ഇന്നലെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണം കൂടുതലാണെങ്കിലും രോഗമുക്തരുടെ എണ്ണം ഉയർന്നത് ആശ്വാസമായി. 1426​ ​പേരാണ് ​ ​രോ​ഗ​മു​ക്ത​രായത്. ​ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 1242​ ​പേ​ർ​ക്കും ​സ​മ്പ​ർ​ക്കത്തിലൂടെയാണ് ​ ​രോ​ഗം ബാധിച്ചത്. 105​ ​പേ​രു​ടെ​ ​ഉ​റ​വി​ടം​ ​വ്യ​ക്ത​മ​ല്ല.​ 36​ ​ആ​രോ​ഗ്യ​ ​പ്ര​വ​ർ​ത്ത​ക​രും​ ​രോ​ഗ​ബാ​ധി​ത​രാ​യി.​

സംസ്ഥാനത്ത് കൂടുതൽ രോഗബാധിതരുളളത് തലസ്ഥാന ജില്ലയിലാണ്. ഇ​ന്ന​ലെ​ 297​ ​പേ​ർ​ക്കാ​ണ് ​രോ​ഗം​ ​സ്ഥി​രീ​ക​രി​ച്ച​ത്.​ 279​ ​പേ​ർ​ക്ക് ​സ​മ്പ​‌​ർ​ക്കം​ ​വ​ഴി​യാ​ണ് ​രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്.​ ​ഉ​റ​വി​ടം​ ​അ​റി​യാ​ത്ത​ 11​ ​കേ​സു​ക​ളും​ ​ത​ല​സ്ഥാ​ന​ത്തു​ണ്ട്.​ ​