കലാകാരന്മാരെ എന്നും മലയാളികൾ പ്രോത്സാഹിപ്പിച്ചിട്ടേയുള്ളു. ചിത്രങ്ങളും, പെയിൻറിംഗും ഉൾപ്പെടെയുള്ള കലാ സൃഷ്ടികളിൽ ചിലതൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാകാറുമുണ്ട്. അത്തരത്തിൽ അരുൺ ലാൽ എന്ന കലാകാരന്റെ 'വര'യാണ്' ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ കയ്യടി നേടുന്നത്. ഈ 'വരയ്ക്ക്' ഒരു പ്രത്യേകതയുണ്ട്. എന്താണെന്നല്ലേ?
കുഞ്ഞു വരകൾ വരച്ച്, അത് പരസ്പരം യോജിപ്പിക്കുമ്പോൾ നടൻ സുകുമാരനെയാണ് കിട്ടുന്നത്. ശേഷം അത് തലങ്ങും വിലങ്ങും മാറ്റിയപ്പോൾ പൃഥ്വിരാജ്, മല്ലിക സുകുമാരൻ, ഇന്ദ്രജിത്ത് എന്നിവരെയും കിട്ടുന്നു. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.