കൊച്ചി: റെക്കോർഡുകൾ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായി ഇടിവ്. ഗ്രാമിന് 200 രൂപ കുറഞ്ഞ് 4,900 രൂപയായി. പവന് 1600 രൂപ കുറഞ്ഞ് 39,200 രൂപയിലുമെത്തി. ചൊവ്വാഴ്ച രണ്ടു തവണയായി പവന് 800 രൂപ കുറഞ്ഞ് 40,800 രൂപയിലെത്തിയിരുന്നു. ഇതോടെ നാലുദിവസംകൊണ്ട് സ്വര്‍ണവില പവന് 2,800 രൂപ കുറഞ്ഞു.
ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നതാണ് സ്വര്‍ണവിലയ്ക്ക് പ്രതികൂലമായത്. ഇന്നലെ 100 രൂപയാണ് താഴ്ന്നത്. വെളളിയാഴ്ചയാണ് ഏറ്റവും ഉയര്‍ന്ന നിലവാരമായ 42000ല്‍ സ്വര്‍ണവില എത്തിയത്. ആഗസ്റ്റ് 31 നാണ് സ്വര്‍ണവില 40,000ത്തിൽ എത്തിയത്.
കഴിഞ്ഞ മാസത്തിന്റെ തുടക്കത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36160 രൂപയായിരുന്നു. ഒരു ഘട്ടത്തില്‍ 35800 രൂപയിലേക്ക് താഴ്ന്നിരുന്നു. തുടര്‍ന്ന് പടിപടിയായി ഉയര്‍ന്നാണ് റെക്കോര്‍ഡുകള്‍ തിരുത്തികുറിച്ചത്.