kaumudy-news-headlines

1. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തിമൂന്ന് ലക്ഷം കടന്നു. ഇന്നലെയും 60,000-ല്‍ അധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എണ്ണൂറിലധികം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. മരണ സംഖ്യയില്‍ മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് കുറവുണ്ട്. ഡല്‍ഹിയില്‍ ആദ്യമായി പ്രതിദിന മരണം പത്തില്‍ താഴെയായി. രോഗം സ്ഥിരീകരിച്ച മുന്‍ രാഷ്ട്രപ്രതി പ്രണബ് മുഖര്‍ജിയുടെ നില ഗുരുതരമായി തുടരുകയാണ്. രോഗമുക്തി നേടിയവരുടെ എണ്ണം പതിനാറ് ലക്ഷം കടന്നു. മഹാരാഷ്ട്രക്ക് പുറമെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ തമിഴ്നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്


2. കൊവിഡ് വാക്സിന്റെ ഉത്പാദനം, വിതരണം, വില എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ തീരുമാനിക്കുന്നത് ആയി വിദഗ്ദ സമിതി ഇന്ന് യോഗം ചേരും. നീതി ആയോഗ് അംഗം വി.കെ പോളിന്റെ അധ്യക്ഷതയില്‍ ആണ് യോഗം ചേരുക. സ്വാതന്ത്ര്യ ദിനത്തില്‍ ഇന്ത്യ വികസിപ്പിച്ച കൊവിഡ് വാക്സിന്‍ രാജ്യത്തിന് സമര്‍പ്പിക്കുമെന്ന് ഐ.സി.എം.ആര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. വാക്സിന്‍ നിര്‍മാണം അതിന്റെ അവസാന ഘട്ടത്തില്‍ ആണെന്നാണ് സൂചന. ഐ.സി.എം.ആറുമായും സൈഡസ് കാഡില ലിമിറ്റഡുമായും ചേര്‍ന്ന് ഭാരത് ബയോടെകാണ് ഇന്ത്യയില്‍ വാക്സിന്‍ വികസിപ്പിക്കുന്നത്.
3. ലോകത്ത് രോഗബാധിതര്‍ രണ്ടുകോടി അഞ്ച് ലക്ഷത്തി പതിനാലായിരം കടന്നു. മരണം ഏഴ് ലക്ഷത്തി നാല്‍പ്പത്തി മൂന്നായിരമായി. 1 ,34,34,367 പേരാണ് ഇതുവരെ രോഗമുക്തി നേടിയതെന്ന് വേള്‍ഡോമീറ്റര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ രണ്ട് ലക്ഷത്തി നാല്‍പ്പത്തി ഒന്നായിരത്തില്‍ അധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അമേരിക്കയിലും ബ്രസീലിലും അമ്പതിനായിരത്തില്‍ അധികമാണ് പ്രതിദിന രോഗവര്‍ധന. ന്യൂസിലന്റില്‍ 102 ദിവസത്തിന് ശേഷം സമ്പര്‍ക്കത്തിലൂടെ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഓക്ലണ്ടില്‍ മൂന്ന് ദിവസത്തേക്ക് പ്രാദേശിക ലോക്ഡൗണ്‍ പ്രഖ്യാപിച്ചു.
4. അതേ സമയം റഷ്യയുടെ കൊവിഡ് വാക്സിന്‍ സംബന്ധിച്ച് മതിയായ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന പ്രതികരിച്ചു. എല്ലാ വാക്സിനുകളും മതിയായ ട്രയലുകള്‍ പൂര്‍ത്തിയാക്കേണ്ടത് ഉണ്ടെന്നും മാനദണ്ഡങ്ങള്‍ പാലിക്കേണ്ടത് ആണെന്നും ലോകാരോഗ്യ സംഘടന അസിസ്റ്റന്റ് ഡയറക്ടര്‍ ഡോക്ടര്‍ ജര്‍ബാസ് ബാര്‍ബോസ പ്രതികരിച്ചു
5.സ്വര്‍ണാടകയില്‍ അക്രമം നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കും പൊലീസിനും എതിരായ അക്രമം അംഗീകരിക്കാന്‍ ആകില്ല. സമാധാനം പാലിക്കണമെന്നും യെദ്യൂരപ്പ ട്വിറ്ററിലൂടെ അഭ്യര്‍ത്ഥിച്ചു. കോണ്‍ഗ്രസ് എം.എല്‍.എ അഖണ്ഡ ശ്രീനിവാസ മൂര്‍ത്തിയുടെ ബന്ധുവായ യുവാവിന്റെ മതവിദ്വേഷം വളര്‍ത്തുന്ന രീതിയിലുള്ള ഒരു ഫേസ്ബുക്ക് കുറിപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷമാണ് സംസ്ഥാനത്ത് ആക്രണത്തില്‍ കലാശിച്ചത്.
6. അതേ സമയം തന്റെ ഫേസ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ടത് ആണെന്നും, താനല്ല വിവാദ പോസ്റ്റ് ചെയ്തതെന്നും ശ്രീനിവാസ മൂര്‍ത്തി സഹോദരിയുടെ മകന്‍ നവീന്‍ പ്രതികരിച്ചു. ആക്രമാ സക്തമായ ജനക്കൂട്ടം എം.എല്‍.എയുടെ വീടും പൊലീസ് സ്റ്റേഷനും ആക്രമിച്ചു. തുടര്‍ന്ന് പൊലീസ് നടത്തിയ വെടിവെപ്പില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. നിരവധി പേര്‍ക്ക് പരിക്കേറ്റു. ആക്രമണങ്ങളില്‍ 60 പൊലീസുകാര്‍ക്ക് പരിക്കേറ്റത് ആയാണ് വിവരം. ബെംഗളൂരു നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് ഇരിക്കുകയാണ്. ആക്രമണങ്ങളും ആയി ബന്ധപ്പെട്ട് ഇതുവരെ 110 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘര്‍ഷങ്ങളില്‍ രണ്ട് മാദ്ധ്യമ ്രപവര്‍ത്തകര്‍ക്കും പരിക്കേറ്റതായാണ് വിവരം
7. ജനവാസ കേന്ദ്രത്തില്‍ നിന്നുള്ള ക്വാറികളുടെ ദൂരപരിധി കുറയ്ക്കാന്‍ ക്വാറി ഉടമകള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ. ക്വാറി ഉടമകള്‍ നല്‍കിയ ഹര്‍ജിയില്‍ 200 മീറ്റര്‍ ദൂരപരിധി വേണമെന്ന ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ് ഹൈക്കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തു. സര്‍ക്കാരിന്റെ സത്യവാങ്മൂലം കണക്കിലെടുത്ത് ആണ് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. ജനവാസ കേന്ദ്രങ്ങളില്‍ നിന്ന് ക്വാറികളുടെ അകലം 50 മീറ്ററില്‍ നിന്ന് 200 മീറ്റര്‍ ആയി ഉയര്‍ത്തി കഴിഞ്ഞ മാസം 21ന് ഹരിത ട്രൈബ്യൂണല്‍ ഉത്തരവിട്ടിരിന്നു. ഇതിനെതിരെ ക്വാറി ഉടമകള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാര്‍ അവര്‍ക്ക് അനുകൂലമായി സത്യവാങ്മൂലം നല്‍കി.