energy

രാവിലെ മുതൽ വൈകും വരെ ഓഫീസ് ജോലി, വീട്ടുജോലി... ജോലിയോടു ജോലി. വൈകുന്നേരമാകുമ്പോഴേക്കും ഊർജം മുഴുവൻ നഷ്ടപ്പെട്ട് ക്ഷീണിതരായിട്ടുണ്ടാകും . അങ്ങനെയുള്ളവർക്ക് എപ്പോഴും കയ്യിൽ കരുതാവുന്ന, കഴിച്ചാൽ ഉണർവും ഉന്മേഷവും ലഭിക്കുന്ന ഭക്ഷണങ്ങളുണ്ട്. അതിൽ ഏറ്റവും മികച്ചത് വാഴപ്പഴമാണ് കാർബോഹൈഡ്രേറ്റുകൾ,​ പൊട്ടാസ്യം,​ വിറ്റാമിൻ ബി 6 എന്നിവയുടെ കലവറയാണ് വാഴപ്പഴം. കാർബൺ, ഫൈബർ എന്നിവ അടങ്ങിയിട്ടുള്ള ആപ്പിൾ വളരെ ഉന്മേഷം തോന്നിപ്പിക്കും.

ധാരാളം ന്യൂട്രിയന്റുകളും പ്രോട്ടീനും ഫൈബറും അടങ്ങിയിട്ടുള്ള വെണ്ണപ്പഴം ഉന്മേഷത്തിന് സഹായിക്കും. സ്‌ട്രോബറിയിൽ ധാരാളം ജലാംശവും വിറ്റാമിൻ സി യും ഫോളേറ്റും അടങ്ങിയിട്ടുണ്ട്. ആന്റി ഓക്സിഡന്റുകളുടെ കലവറയായ ഓറഞ്ച് ക്ഷീണമകറ്റി ഉന്മേഷം പ്രദാനം ചെയ്യും. ഡാർക്ക് ചോക്ലേറ്റിലുള്ള കൊക്കോ ആരോഗ്യഗുണങ്ങളുള്ളതും ഉന്മേഷം വീണ്ടെടുക്കാൻ സഹായകവുമാണ്. ബദാം,​ കശുഅണ്ടിപ്പരിപ്പ് എന്നിവ പോഷകങ്ങളുടെ കലവറയാണ്.