half-face-twitter

ട്വിറ്ററിൽ പുതിയ ട്രെന്റായി മാറിയിരിക്കുകയാണ് 'ഹാഫ് ഫേസ് ട്വിറ്റർ'. സാരി ട്വിറ്റർ, കുർത്ത ട്വിറ്റർ എന്നിവയ്ക്ക് പിന്നാലെയാണ് ഹാഫ് ഫേസ് ട്വിറ്ററിന്റെ വരവ്. നിരവധി പേരാണ് ഇപ്പോൾ പകുതി മുഖം മാത്രം കാണിക്കുന്ന ഫോട്ടോ പങ്കുവയ്ക്കുന്ന ഈ ട്രെൻഡ് ഏറ്റുപിടിച്ചിരിക്കുന്നത്. #HalfFaceTwitter എന്ന ഹാഷ് ടാഗോടെയാണ് ചിത്രങ്ങൾ ട്വിറ്ററിൽ ഇപ്പോൾ പടർന്നു കയറുന്നത്.

Does this qualify as #HalfFaceTwitter ? pic.twitter.com/HlJk0ZIpyt

— Simran Kaur Mundi (@SimrankMundi) August 11, 2020

My 7 year old’s entry for #HalfFaceTwitter #Janmashtami
Jai Shri Krishna ! pic.twitter.com/l6h8MMfNSk

— Aloke Bajpai (@alokebajpai) August 11, 2020

ചില ട്വിറ്റർ‌ ഉപഭോക്താക്കൾ തങ്ങളുടെ മുഖത്തിന്റെ പകുതി ഭാഗം ക്രോപ് ചെയ്ത് മാറ്റിയ ചിത്രങ്ങളാണ് ഹാഷ് ടാഗോടെ പോസ്റ്റ് ചെയ്യുന്നത്. മറ്റു ചിലരാകട്ടെ ബുക്ക്, ഇല, പൂക്കൾ തുടങ്ങി ഏതെങ്കിലും വസ്തുക്കൾ ഉപയോഗിച്ച് മുഖത്തിന്റെ പകുതി മറച്ചുവച്ച് ഫോട്ടോയെടുത്ത് പോസ്റ്റ് ചെയ്യും.

If the hoomans can participate in the #HalfFaceTwitter why can't I?😽🙀#HalfFaceTwitter #cat #CatsOfTwitter #CatsOnTwitter #petsonhalffaceTwitter pic.twitter.com/esxngfQVac

— Tania Sarkar (@Tani_aspeaks) August 12, 2020

#HalfFaceTwitter

My contribution 😁 pic.twitter.com/HAm8inbRCS

— Si∂rα ♥☆ (@Oblivion_0912) August 11, 2020

ഇനി വെറൈറ്റിയ്ക്ക് വേണ്ടി ചിലർ ഫോട്ടോഷോപ്പിന്റെ സഹായത്തോടെ മുഖത്തിന്റെ പകുതി ഭാഗം തിരിച്ചറിയാനാകാത്ത വിധം ഒന്ന് ഡെക്കറേറ്റ് ചെയ്യും. എന്തായാലും ഹാഫ് ഫേസ് ട്വിറ്റർ ട്രെൻഡ് ഏറ്റുപിടിക്കുന്നവർ ഫോട്ടോയിലൂടെ മുഖത്തിന്റെ പകുതി മാത്രമേ കാട്ടാവൂ എന്നത് മസ്റ്റാണ്. മനുഷ്യർ മാത്രമല്ല മൃഗങ്ങളുടെ ക്യൂട്ട് ചിത്രങ്ങളും ഹാഫ് ഫേസ് ട്വിറ്ററിലൂടെ വൈറലാവുകയാണ്.