position

കൊവിഡ് കാലമല്ലേ..എപ്പോഴും മാസ്ക് നിർബന്ധമാണ്. കിടപ്പറയിലെ സ്വകാര്യ നിമിഷത്തിലും മാസ്ക് ഒഴിവാക്കരുതെന്നാണ് ഇപ്പോൾ വിദഗ്ധരുടെ ഉപദേശം. ബ്രിട്ടിനിൽ ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ടെറൻസ് ഹിഗ്ഗിൻസ് ട്രസ്റ്റ് (ടി എച്ച് സി) ആണ് ഇത്തരത്തിലൊരു ഉപദേശവുമായി രംഗത്തെത്തിയിരിക്കുന്നത്. ബന്ധപ്പെട്ടോളൂ, പക്ഷേ, ചുംബിക്കരുത്, മുഖത്തോടുമുഖം വരുന്ന പൊസിഷനുകൾ സ്വീകരിക്കുകയും അരുത് തുടങ്ങിയ ഇത്തിരി കടുത്ത ഉപദേശങ്ങളും അവർ നൽകുന്നുണ്ട്. വെറുതേ പറയുകയല്ല; കൃത്യമായ ഗവേഷണത്തിനൊടുവിലാണ് ഉപദേശങ്ങളെല്ലാം നൽകുന്നത്.

കൊവിഡിനെ പേടിച്ച് ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരുന്നപ്പോൾ പങ്കാളികളുമായി മാത്രമായിരുന്നു ഏറെപ്പേർക്കും ബന്ധം. എന്നാൽ ലോക്ക്ഡൗൺ അവസാനിപ്പിച്ചതോടെ പഴയബന്ധങ്ങൾ വീണ്ടും തുടങ്ങി. വഴിവിട്ട ബന്ധത്തിലൂടെ ചിലർക്ക് രോഗവും കിട്ടി. ഇതേത്തുടർന്നാണ് ഉപദേശവുമായി രംഗത്തെത്തിയത്.

നിരവധിപേരുമായി ബന്ധപ്പെട്ട് പാറിപ്പറന്ന് നടക്കുന്നവർക്കും ടി എച്ച് സിയുടെ വക ഉപദേശമുണ്ട്. കഴിവതും പങ്കാളികളല്ലാത്തവരുമായുളള ബന്ധത്തിന് കട്ടുപറയുക. ഇനി പങ്കാളിയുമായുളള ബന്ധത്തിൽ തീരെ താത്പര്യമില്ലെങ്കിൽ സ്വഭംഭോഗത്തെ ആശ്രയിക്കു. വേണമെങ്കിൽ ലൈംഗിക കളിപ്പാട്ടങ്ങളും ഉപയോഗിക്കാം. ഏതെങ്കിലും കാരണവശാൽ വഴിവിട്ട ബന്ധത്തിൽ ഏർപ്പെട്ടാൽ പങ്കാളിയോട് തുറന്നുപറയുന്നത് ഏറെ നല്ലതാണത്രേ. ഇതിലൂടെ രോഗം പകരാതിരിക്കാനുളള മുൻകരുതൽ എടുക്കാനാവും.

കൊവിഡ് സ്ഥിരീകരിച്ചാൽ ഒരുകാരണവശാലും ബന്ധപ്പെടൽ വേണ്ട. രോഗം പൂർണമായും മാറി ആരോഗ്യം വീണ്ടെടുത്തശേഷം മതി എല്ലാം. അല്ലെങ്കിൽ കാര്യങ്ങൾ എല്ലാം കൈവിട്ടുപോകും.