xi

ബീജിംഗ്: ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, സൗഹൃദ സന്ദർശനത്തിനായി പാകിസ്ഥാനിലെത്തുമെന്ന് റിപ്പോർട്ട്. സന്ദർശനത്തിന്റെ സമയമോ തീയതിയോ അധികൃതർ പുറത്തുവിട്ടിട്ടില്ല. ഇക്കഴിഞ്ഞ ജൂണിൽ പാകിസ്ഥാനിൽ സന്ദർശനം നടത്താൻ ചൈന തീരുമാനിച്ചിരുന്നെങ്കിലും കൊവിഡ് കാരണം മാറ്റിവയ്ക്കുകയായിരുന്നു. കൊവിഡിന് ശേഷം ചൈനീസ് പ്രസിഡന്റ് സന്ദർശിക്കുന്ന രണ്ടാമത്തെ രാജ്യമാണ് പാകിസ്ഥാൻ. മ്യാൻമറിൽ ഇക്കഴിഞ്ഞ ജനുവരിയിൽ ഷി ജിൻപിങ് സന്ദർശിച്ചിരുന്നു. പാകിസ്ഥാനുമായി വാണിജ്യ ഇടനാഴി ഉൾപ്പെടെ വൻകിട പദ്ധതികൾക്കായി കൈകോർത്തിരിക്കുകയാണ് ചൈന. ഇതിനിടെ പാകിസ്ഥാനിലെ രണ്ട് ഗ്രൂപ്പുകളെ തീവ്രവാദികളായി പ്രഖ്യാപിക്കണമെന്ന് പാക് സർക്കാരിനോട് ചൈന ആവശ്യപ്പെട്ടതിൽ ചില പ്രതിഷേധങ്ങളും രാജ്യത്ത് ഉയരുന്നുണ്ട്.