cm-governor

ഇടുക്കി: മുഖ്യമന്ത്രി പിണറായി വിജയനും, ഗവർണർ ആരിഫ് മുഹമ്മദ് ഖാനും നാളെ ഉരുൾപൊട്ടലുണ്ടായ പെട്ടിമുടി സന്ദർശിക്കും. ഹെലികോപ്റ്റർ മാർഗം മൂന്നാറിലെ ആനച്ചാലിലെത്തും. അവിടെനിന്നും റോഡുമാർഗം പെട്ടിമുടിയിലേക്ക് പോകും. ഇതുവരെ 53 പേരുടെ മൃതദേഹങ്ങളാണ് പെട്ടിമുടിയിൽ നിന്ന് കണ്ടെടുത്തത്.

ദുരന്തത്തിൽപെട്ടവരുടെ പുനരധിവാസം നടപ്പാക്കുന്നതിന് മുന്നോടിയായി ഇതു സംബന്ധിച്ച ജില്ലാ ഭരണകൂടത്തിന്റെ റിപ്പോർട്ട് വാങ്ങാൻ മന്ത്രിസഭയിൽ തീരുമാനമുണ്ടായിട്ടുണ്ട്. വിശദമായ ചർച്ചകൾക്ക് ശേഷമാകും തുടർനടപടികൾ. ദുരന്തത്തിൽ അകപ്പെട്ടവരുടെ ചികിത്സ ചെലവ് പൂർണമായും സർക്കാർ ഏറ്റെടുക്കും.