തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1212 കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 1068 പേർക്ക് സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. 880 പേർ രോഗമുക്തി നേടി. 45 പേരുടെ ഉറവിടം വ്യക്തമല്ല. 22 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് അവലോകനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്.
ഇന്ന് അഞ്ച് പേർ കൊവിഡ് ബാധിച്ച് മരിച്ചതായി മുഖ്യമന്ത്രി സ്ഥിരീകരിച്ചു. വിദേശത്ത്
നിന്നെത്തിയ 51 പേര്‍ക്കും, മറ്റു സംസ്ഥാനങ്ങളി ല്‍ നിന്നെത്തിയ 64 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 266, മലപ്പുറം 261,കോഴിക്കോട് 93,കാസര്‍കോട് 68,ആലപ്പുഴ 118,പാലക്കാട് 81,എറണാകുളം 121,തൃശ്ശൂര്‍ 19, കണ്ണൂര്‍ 31,കൊല്ലം 5,കോട്ടയം 76,പത്തനംതിട്ട 19,വയനാട് 12, ഇടുക്കി 42.