കേരള സർവകലാശാല
ബിരുദ പ്രവേശനം :
ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
ബിരുദ കോഴ്സുകളിലേക്ക് പ്രവേശനത്തിനുളള ട്രയൽ അലോട്ട്മെന്റ് http://admissions.keralauniversity.ac.in ൽ പ്രസിദ്ധപ്പെടുത്തി.
വിദ്യാർത്ഥികൾക്ക് ഓപ്ഷനുകൾ ചേർക്കുന്നതിനും പുനഃക്രമീകരിക്കുന്നതിനും 17 3 മണി വരെ സമയം ഉണ്ടായിരിക്കും.. മാറ്റങ്ങൾ വരുത്തുന്നവർ പുതിയ പ്രിന്റൗട്ടെടുത്ത് തുടർ ആവശ്യങ്ങൾക്കായി സൂക്ഷിക്കണം.
ട്രയൽ അലോട്ട്മെന്റ് കഴിഞ്ഞ് വിദ്യാർത്ഥികൾ ഓപ്ഷനുകളിൽ മാറ്റങ്ങൾ വരുത്തുന്നതിനാൽ ട്രയൽ അലോട്ട്മെന്റിൽ ലഭിച്ച കോളേജുകൾക്കും കോഴ്സുകൾക്കും മാറ്റങ്ങൾ വരും.
ഓൺലൈൻ അപേക്ഷയുടെ അവസാന തീയതി 17 വൈകിട്ട് 5 മണി വരെ. ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ട് സർവകലാശാലയിലേക്ക് അയയ്ക്കരുത്.
ആറാം സെമസ്റ്റർ മലയാളം ഇലക്ടീവ് പുനഃ പരീക്ഷ
ജൂൺ 10 ന് നടത്തിയതും റദ്ദാക്കിയതുമായ ബി.എ (സി.ബി.സി.എസ് എഫ്.ഡി.പി) ആറാം സെമസ്റ്റർ മലയാളം ഇലക്ടീവ് 16613 കേരളീയ കലകൾ എന്ന വിഷയത്തിന്റെ പുനഃ പരീക്ഷ ആഗസ്റ്റ് 14 ന് രാവിലെ 9.30 മുതൽ എൻ.എസ്.എസ് കോളേജ് ചേർത്തല, ഗവ. വിമൻസ് കോളേജ് തിരുവനന്തപുരം , വിദ്യാധിരാജ കോളേജ് കരുനാഗപ്പള്ളി എന്നീ കോളേജുകളിൽ നടത്തും.
പി.ജി പ്രാക്ടിക്കൽ
നാലാം സെമസ്റ്റർ പി.ജി പോളിമർ കെമിസ്ട്രി പ്രാക്ടിക്കൽ പരീക്ഷയും ബിഷപ്പ്മൂർ കോളേജ്, മാവേലിക്കര, എം.എം.എൻ.എസ്.എസ് കോളേജ്, കൊട്ടിയം, എൻ.എസ്.എസ് കോളേജ്, പന്തളം, എസ്.ഡി കോളേജ്, ആലപ്പുഴ, എസ്.എൻ കോളേജ് ഫോർ വിമെൻ, കൊല്ലം, എസ്.എൻ കോളേജ്, ശിവഗിരി, എസ്.എൻ കോളേജ്, പുനലൂർ, ടി.കെ.എം. കോളേജ്, കൊല്ലം, ഇമ്മാനുവേൽ കോളേജ്, വാഴിച്ചാൽ കേന്ദ്രങ്ങളിലെ മാത്രം പി.ജി ഫിസിക്സ് പ്രാക്ടിക്കൽ പരീക്ഷയും 18 മുതൽ ആരംഭിക്കും. മറ്റു കേന്ദ്രങ്ങളിലെ ഫിസിക്സ് പ്രാക്ടിക്കൽ പരീക്ഷാതീയതി പിന്നീട് അറിയിക്കും.
വൈവാവോസി
നാലാം സെമസ്റ്റർ എം.എസ് സി കമ്പ്യൂട്ടർ സയൻസിന്റെ വൈവാവോസി 17 മുതൽ ആരംഭിക്കും.
എം.ജി. സർവകലാശാല അറിയിപ്പുകൾ
പി.ജി. പ്രവേശന പരീക്ഷ ഒഴിവാക്കി
സർവകലാശാല പഠനവകുപ്പുകളിലെയും ഇന്റർ സ്കൂൾ സെന്ററിലെയും പി.ജി. പ്രവേശനത്തിനുള്ള പൊതുപ്രവേശന പരീക്ഷ (ക്യാറ്റ് 2020) ഒഴിവാക്കി. പകരം യോഗ്യതാപരീക്ഷയുടെ മാർക്ക് മാനദണ്ഡമാക്കി പ്രവേശനം നടത്തും. ക്യാറ്റ് 2020 ന് അപേക്ഷിച്ചവർ യോഗ്യതാപരീക്ഷയ്ക്ക് ലഭിച്ച മാർക്ക്, അനുബന്ധ വിവരങ്ങൾ എന്നിവ ഓൺലൈനായി സമർപ്പിക്കേണ്ട തീയതി, വെബ്സൈറ്റ് വിലാസം എന്നിവ പിന്നീട് ക്യാപ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
മേഴ്സി ചാൻസ് പരീക്ഷ
ബി.എ, ബി.എസ്സി., ബി.കോം മോഡൽ 1 റഗുലർ കോഴ്സുകളുടെ സ്പെഷൽ മേഴ്സി ചാൻസ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത 2009 അഡ്മിഷനു മുമ്പുള്ള വിദ്യാർത്ഥികൾക്ക് പാർട്ട് 1 ഇംഗ്ലീഷ് പരീക്ഷയ്ക്ക് 2007 സിലബസ് ബാധകമാക്കി ഉത്തരവായി.
പി.എസ്.സി
അഭിമുഖം
കോളേജ് വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 342/19 വിജ്ഞാപന പ്രകാരം അസിസ്റ്റന്റ് പ്രൊഫസർ ഇൻ മാത്തമാറ്റിക്സ് (രണ്ടാം എൻ.സി.എ.- പട്ടികജാതി) തസ്തികയിലേക്ക് 19 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. ഒ.ടി.വി സർട്ടിഫിക്കറ്റ്, അഡ്മിഷൻ ടിക്കറ്റ്, കെ ഫോം, കൊവിഡ്19- സെൽഫ് ഡെക്ലറേഷൻ എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ.2 വിഭാഗവുമായി ബന്ധപ്പെടണം (ഫോൺ: 0471 2546324).
ഗൾഫ്/ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്നിട്ടുളളവർക്കും ക്വാറന്റൈൻ കാലാവധിയിലുൾപ്പെട്ടവർക്കും മറ്റ് രോഗബാധയുളളവർക്കും ഹോട്ട്സ്പോട്ട്, കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെട്ടവർക്കും അഭിമുഖ തീയതിക്കുമുമ്പ് പ്രൊഫൈലിൽ അപ്ലോഡ് ചെയ്യുന്ന അപേക്ഷപ്രകാരം തീയതി മാറ്റി നൽകും. അഭിമുഖത്തിന് ഹാജരാകുന്നവർ വെബ്സൈറ്റിൽ ലഭ്യമാക്കിയിരിക്കുന്ന കൊവിഡ്19 ചോദ്യാവലി ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് അപ്ലോഡ് ചെയ്യണം.
പ്രമാണപരിശോധന
കാർഷിക വികസന കർഷകക്ഷേമ വകുപ്പിൽ കാറ്റഗറി നമ്പർ 444/16 വിജ്ഞാപന പ്രകാരമുളള അഗ്രികൾച്ചറൽ അസിസ്റ്റന്റ് ഗ്രേഡ് 2 തസ്തികയുടെ ചുരുക്കപ്പട്ടികയിലുൾപ്പെട്ട തിരുവനന്തപുരം ജില്ലയിലുള്ളവരുടെ പ്രമാണപരിശോധന 17 മുതൽ സെപ്തംബർ 4 വരെ പി.എസ്.സി. ആസ്ഥാന ഓഫീസിലെ മൾട്ടിപർപ്പസ് ഹാളിൽ നടത്തും.