aamir-khan

കൊവിഡ് കാരണം മാസ്കും സാമൂഹിക അകലവും നമ്മൾ ശീലമാക്കികഴിഞ്ഞു. എന്നാല്‍ താരങ്ങളെ കാണുമ്പോഴുള്ള ആവേശത്തില്‍ സാമൂഹിക അകലം ഒക്കെ അങ്ങ് മറക്കും. തുർക്കിയിൽ ഷൂട്ടിംഗ് സംബന്ധമായി എത്തിയ അമീര്‍ ഖാനെ കണ്ടപ്പോൾ ആരാധകർക്ക് സംഭവിച്ചത് അതാണ്.

കൊവിഡ് ലോക്ക് ഡൗണിന് ശേഷം ഷൂട്ടിംഗ് ആരംഭിച്ച ലാല്‍ സിംഗ് ഛദ്ദ യ്ക്ക് വേണ്ടിയാണ് താരം തുർക്കിയിൽ എത്തിയത്. താരത്തെ അടുത്ത് കിട്ടിയപ്പോൾ ആരാധക‌ർ കൊവിഡിനെയും സാമൂഹിക അകലത്തെയും മറന്ന് ഓടി അടുത്തെത്തി. സെൽഫി എടുക്കാനും വിശേഷങ്ങൾ തിരക്കാനും ആരാധകർ ചുറ്റും കൂടിയതോടെ താരം പെട്ടുപോയി. ഇതിനിടെയാണ് കുട്ടി ആരാധിക താരത്തെ ഉയർത്തി സെൽഫിക്ക് പോസ് ചെയ്തത്.

ഹോളിവുഡ് താരം ടോം ഹാങ്ക്സിന്റെ പ്രശസ്തചിത്രമായ ഫോറസ്റ്റ് ഗംപിന്റെ ഹിന്ദി പതിപ്പെന്ന നിലയില്‍ ലാല്‍ സിംഗ് ഛദ്ദ ഇതിനകം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രം 2020 ക്രിസ്മസ് റിലീസായി തിയേറ്ററുകളില്‍ എത്തുമെന്നായിരുന്നു മുമ്പ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കൊവിഡിനെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ ആയതോടെ ഷൂട്ടിംഗ് മുടങ്ങി. ഇതോടെ 2021 ക്രിസ്മസിന് സിനിമ തിയേറ്ററുകളില്‍ എത്തിക്കുമെന്നാണ് ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുള്ളത്.

Worlds Biggest Superstar AAMIR KHAN in Turkey pic.twitter.com/gLxRKmCxew@aajtak @bombaytimes@filmfare @iFaridoon @HimeshMankad@ians_india @ANI @ndtv @bollywood_life @ETCBollywood @BollywoodGandu @Bollyhungama @Koimoi @pinkvilla @Spotboye @bollyspy @bollywood_life @ZoomTV @ABPNews

— Laal Singh Chaddha (@ACEOFHINDOSTAN) August 10, 2020