തൃശൂർ: പരിസ്ഥിതിലോല പ്രദേശങ്ങൾ സംരക്ഷിക്കണമെന്ന കേന്ദ്രനിയമം നടപ്പിലാക്കുന്നതിലുള്ള വീഴ്ചയാണ് പെട്ടിമുടി പോലുള്ള ദുരന്തങ്ങൾ ആവർത്തിക്കാൻ കാരണമെന്ന് എസ്.ആർ.പി സംസ്ഥാന ജനറൽ സെക്രട്ടറി വി.കെ. അശോകൻ. കുന്നും മലകളും കീഴടക്കി ദുർബലമാക്കിയവർക്കെതിരെ നടപടിയെടുക്കാൻ വോട്ടുബാങ്കുകളാണ് തടസം. ഇതുമൂലം ജീവൻബലി കൊടുക്കേണ്ടിവരുന്നത് നിരാലംബരാണ്. വോട്ടുബാങ്കിനെക്കാൾ വലുത് മനുഷ്യജീവനാണെന്ന് അധികൃതർ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.