ന്യൂഡൽഹി : ഇൗ വർഷം ഒക്ടോബർ - നവംബർ മാസങ്ങളിലായി നിശ്ചയിച്ചിരുന്ന 2022 ലോകകപ്പ് ഫുട്ബാളിന്റെ എല്ലാ ഏഷ്യൻ മേഖലായോഗ്യതാമത്സരങ്ങളും കൊവിഡ് പശ്ചാത്തലത്തിൽ മാറ്റിവച്ചതായി ഫിഫ അറിയിച്ചു. ഇതോടെ ഇന്ത്യൻഫുട്ബാൾ ടീമിന് ഇൗ വർഷം മത്സരങ്ങളുണ്ടാവില്ല. കഴിഞ്ഞ നവംബറിലാണ് ഇന്ത്യ അവസാനമായി അന്താരാഷ്ട്ര മത്സരം കളിച്ചത്.