തിരുവനന്തപുരം: കോൺഗ്രസ് നേതാക്കളുടെ സൈബർ ആക്രമണങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സൈബർ സ്പേസിലായാലും മീഡിയ സ്പേസിലായാലും വ്യക്തിപരമായ ആക്രമണം പാടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യമന്ത്രി കെ.കെ ശൈലജയ്ക്കെതിരെയും ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിക്കെതിരെയും കോൺഗ്രസിൽ നിന്നും സൈബർ ആക്രമണം നടന്നുവെന്നും മുഖ്യമന്ത്രി ഓർമ്മപ്പെടുത്തി. കോൺഗ്രസ് ജനപ്രതിനിധികളോട് സോഷ്യൽ മീഡിയയിൽ മാന്യമായി ഇടപെടാൻ ചെന്നിത്തല പറയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ബെന്യാമിനെതിരെയും കെ.ആർ.മീരക്കെതിരെയും അധിക്ഷേപമുണ്ടായി. സൈബർ ആക്രമണം അംഗീകരിക്കാനാവില്ലെന്നും എല്ലാ കാലത്തും ഈ നിലപാട് തന്നെയാണ് പാർട്ടിയും സർക്കാരും സ്വീകരിച്ചതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.