sanjay

ദുബായ്: ബോളിവുഡ് നടൻ സഞ്ജയ് ദത്തിന് ശ്വാസകോശ അർബുദമാണെന്ന വാർത്തകൾ പ്രചരിക്കുന്നതിനിടെ, ദയവായി ഊഹാപോഹങ്ങൾ പറഞ്ഞു പരത്തരുതെന്ന് അപേക്ഷിച്ച് സഞ്ജയുടെ ഭാര്യ മാന്യത ദത്ത്.

ശ്വാസ തടസത്തെത്തുടർന്ന് മുംബയിലെ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട സഞ്ജയ് ദത്തിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു. തുടർന്ന് സഞ്ജയിക്ക് കാൻസർ നാലാംഘട്ടത്തിലാണെന്നും ചികിത്സയ്ക്കായി വിദേശത്ത് പോവുകയാണെന്നും ട്രേഡ് അനലിസ്റ്റ് കോമൾ നാഹ്‌യാണ് ആദ്യം ട്വീറ്റ് ചെയ്തത്. ഇക്കാര്യം ദേശീയ മാദ്ധ്യമങ്ങൾ വാർത്തയാക്കിയിരുന്നു. 'സഞ്ജയ് ഒരു പോരാളിയാണെന്നും ഈ പരീക്ഷണത്തെയും അതിജീവിക്കുമെന്നും" മാന്യത പത്രക്കുറിപ്പിൽ അറിയിച്ചു. എന്നാൽ രോഗത്തെ സംബന്ധിച്ച് പ്രസ്താവനയിൽ യാതൊന്നും സൂചിപ്പിച്ചിട്ടില്ല. ചികിത്സയ്ക്കുവേണ്ടി ജോലിയിൽ നിന്ന് ഒരു ചെറിയ ഇടവേള എടുക്കുകയാണെന്ന് സഞ്ജയ് ദത്ത് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.