pic

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ലാബുകളിൽ ഇനി മുതൽ ഡോക്ടറുടെ കുറിപ്പടിയില്ലാതെയും കൊവിഡ് പരിശോധന നടത്താം. ഇത് സംബന്ധിച്ച പുതിയ മാർഗനിർദേശം കേരള സർക്കാർ പുറത്തിറക്കി. പി.സി.ആർ, ആർ.ടി.പി.സി.ആർ ട്രൂനാറ്റ് ആൻറിജൻ പരിശോധനകൾ നടത്താം. ഇതിനായി തിരിച്ചറിയൽ കാർഡ്,​ സമ്മതപത്രം എന്നിവ പരിശോധനയ്ക്ക് വിധേയമാകുന്നയാൾ നൽകണമെന്നും നിർദേശത്തിൽ പറയുന്നു.

വാക്ക് ഇന്‍ കൊവിഡ്-19 ടെസ്റ്റ്' നടത്താനുള്ള അനുമതിയ്ക്കായി പലരും മുന്നോട്ടു വന്നിരുന്നു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഇക്കാര്യം വിശദമായി പരിശോധിച്ചാണ് സ്വകാര്യ ലാബുകളില്‍ വാക്ക് ഇന്‍ കൊവിഡ്-19 പരിശോധനയ്ക്കുള്ള അനുമതി നല്‍കിയിരിക്കുന്നത്. ഇതിലൂടെ പൊതുജനങ്ങള്‍ക്ക് സ്വകാര്യ ആശുപത്രികളിലും ലാബുകളിലും നേരിട്ടെത്തി കൊവിഡ് പരിശോധന നടത്താനാകും. ഇതേയുടർന്ന് രോഗം നേരത്തെ കണ്ടെത്താനും ഫലപ്രദമായ ചികിത്സ കൃത്യ സമയത്ത് ലഭ്യമാക്കാനും സാധിക്കും.