ഇടുക്കി:പെട്ടിമുടിയിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന എൻ.ഡി.ആർ.എഫ്. സംഘാംഗത്തിനും ദുരന്തം റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമ സംഘത്തിൽപ്പെട്ടയാൾക്കും കൊവിഡ് സ്ഥിരീകരിച്ചു.
ആന്റിജൻ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തേ ഫയർ ആന്റ് റസ്ക്യൂ ജീവനക്കാരനും രോഗം സ്ഥിരീകരിച്ചിരുന്നു. പോസിറ്റീവായവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കഴിഞ്ഞ നാല് ദിവസമായി രക്ഷാപ്രവർത്തകരിലും മാദ്ധ്യമപ്രവർത്തകരിലുമായി കൊവിഡ് പരിശോധന നടത്തുന്നുണ്ട്.