തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസിൽ എന്‍.ഐ.എ സംഘം വീണ്ടും സെക്രട്ടറിയേറ്റിൽ. കേസുമായി ബന്ധപ്പെട്ട് സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസറുടെ മൊഴി രേഖപ്പെടുത്താനാണ് എന്‍.ഐ.എ സംഘം സെക്രട്ടറിയേറ്റിലെത്തിയത്. സംസ്ഥാനത്തിന്‍റെ അറിവോടെ നയതന്ത്ര ബാഗുകള്‍ എത്ര തവണയെത്തി എന്ന കാര്യത്തിൽ വ്യക്തത വരുത്താനാണ് എന്‍.ഐ.എ സംഘം പ്രോട്ടോക്കോള്‍ ഓഫീസറുടെ മൊഴിയെടുത്തത്. സ്വര്‍ണം പിടികൂടിയ കസ്റ്റംസ് ഉദ്യോഗസ്ഥരുമായും എന്‍.ഐ.എ സംഘം ചര്‍ച്ച നടത്തി. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇത് രണ്ടാം തവണയാണ് എന്‍.ഐ.എ സംഘം സെക്രട്ടറിയേറ്റിലെത്തുന്നത്.